Glycosmis pentaphylla
Read in English പാണൽ മ റ്റ് നാമം : കുറുംപാണൽ, പാഞ്ചി ശാസ്ത്രീയ നാമം : Glycosmis pentaphylla കുടുംബം : റൂട്ടേ സീ ആവാസവ്യവസ്ഥ : ആർദ്ധ്ര ഇലപൊഴിക്കും കാടുകൾ ഹാബിറ്റ് : കുറ്റിച്ചെടി പ്രത്യേകത : തേക്കുതോട്ടങ്ങൾക്ക് അനുയോജ്യമായ സ്ഥലങ്ങളിൽ വളരുന്ന സസ്യമാണ് . പാരിസ്ഥിതിക പ്രാധാന്യം : മലബാർ റാവൻ ( Malabar Raven ) , ചുട്ടിക്കറുപ്പൻ ( Red Helen ) , കൃഷ്ണശലഭം ( Blue Mormon ) , നാരകശലഭം (Lime Butterfly) , നാരകക്കാളി (Common Mormon), നാരകനീലി , പാണലുണ്ണി എന്നീശലഭങ്ങളുടെ ലാർവകളുടെ ഭക്ഷണസസ്യമാണ് . ഉപയോഗം : തലവേദന, വ്രണങ്ങൾ എന്നിവയ്ക്കുള്ള മരുന്നുകളിൽ ഉപയോഗിക്കുന്നു. ഈച്ചയെ അകറ്റാന്‍ ഉപയോഗിക്കുന്നു. പുഷ്പം ഫലം ഐതീഹ്യം : ശബരിമല ശ്രീ. അയ്യപ്പന് മഹിഷാസുരനെ നിഗ്രഹിച്ച് ജഡം എരുമേലിയിൽ കൊണ്ടുവരുമ്പോൾ പാണൽ ചെടികൾവെട്ടി ജഡത്തിനുചുറ്റും പിടിച്ച് പേട്ടതുള്ളിയിരുന്നു. ഇത് ഈച്ചകളെ അകറ്റാന്‍ ആയിരുന്നു എന്നനുമാനിക്കുന്നു. കേരള വനം വന്യജീവി വകുപ്പ് മാങ്കുളം ഡിവിഷൻ